തൊടുപുഴ: തൊടുപുഴ മ‌ർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മഴക്കാല പ്രതിരോധത്തിന്റെ ഭാഗമായി തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി,​ വൈസ് ചെയർമാൻ അഡ്വ. സി.കെ ജാഫർ,​ ഹെൽത്ത് സൂപ്പർവൈസർ എൻ.പി രമേശ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് കോട്ട് വിതരണം ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് യൂത്ത് വിംഗ് സെക്രട്ടറി താജു എം.ബി,​ മറ്റ് കൗൺസിലർമാർ യൂത്ത് വിംഗ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.