ആലക്കോട്: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡാലി ഫ്രാൻസിസ് അദ്ധ്യക്ഷയായിരുന്നു. കൃഷി ഓഫീസർ ജീസ് ലൂക്കോസ് വാർഡ് മെമ്പർ റെജി സേവി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജയ് മോൻ അബ്രാഹാം, സഫിയ മുഹമ്മദ്, സനൂജ സുബൈർ, ബേബി തെങ്ങുംപിള്ളി എന്നിവർ പങ്കെടുത്തു. വികസന സമിതി അംഗങ്ങളും കർഷകരും പങ്കെടുത്തു. പച്ചക്കറിതൈ വിതരണവും തൊടുപുഴ കെയ്‌കോ കാർഷിക യന്ത്രോപകരണങ്ങളുടെ പ്രദർശനവും നടത്തി.