പീരുമേട്: ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ നിവേദനത്തിലാണ് നടപടി. കണ്ണംപടി മേഖലയിലെ ആദിവാസികൾ ഉൾപ്പെടെയുള്ളവർ എത്തുമ്പോൾ ഡോക്ടർമാരുടെ സേവനം യഥാസമയത്തു ലഭിക്കാത്തതു കൊണ്ടു മറ്റു സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ് നിലവിലുഉള്ളത്. വിഷയത്തിൽ മൂന്നു ആഴ്ച്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു ആരോഗ്യ വകുപ്പു ഡയറക്ടർക്കു കമ്മീഷൻ നോട്ടീസ് അയച്ചു.