തൊടുപുഴ : കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് നടക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനും ഖാദർ കമ്മീഷൻ റിപ്പോർട്ട്, ഹയർസെക്കന്ററി മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായുള്ള ഹയർസെക്കന്ററി ജില്ലാകൺവെൻഷൻ ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 ന് തൊടുപുഴ കെഎസ്ടിഎ ഭവനിൽ നടക്കും. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി അലി ഇക്ബാൽ പങ്കെടുക്കും. ഹയർസെക്കണ്ടറി യൂണിറ്റ് കൺവീനർമാർ, സബ്ജില്ലാ കൺവീനർമാർ എന്നിവർ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് കെ ആർ ഷാജിമോൻ, സെക്രട്ടറി എം രമേഷ്, ഹയർസെക്കന്ററി ജില്ലാ കൺവീനർ കെ.എ ബിനുമോൻ എന്നിവർ അറിയിച്ചു.