തൊടുപുഴ: മുതലക്കോടം പരിസ്ഥിതി സമിതിയുടെ ഇടപെടൽ നിമിത്തം തണ്ണീർത്തട സംരക്ഷണ നിയമത്തെ മറികടന്ന് നികത്തിയ വയൽ പൂർവ്വസ്ഥിതിയിലാക്കിയതിൽ പരിസ്ഥിതി സമിതി യോഗം അഭിനന്ദിച്ചു. കല്ലും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് നേതൃത്വം കൊടുത്ത ഇടുക്കി കളക്ടർ, ,ആർ.ഡി.ഒ.തഹസിൽദാർ, വില്ലേജ് ഓഫീസർ തുടങ്ങിയഉദ്യോഗസ്ഥരെ യോഗം അനുമോദിച്ചു. തൊടുപുഴയിലും പരിസരങ്ങളിലും നടന്നിട്ടുള്ള അന്യായമായ വയൽ നികത്തലുകളും നിർമ്മാണപ്രവർത്തനങ്ങളും കണ്ടെത്തി പൂർവ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മുതലക്കോടം ടൗണിൽ നടന്ന വിശദീകരണയോഗം പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ടി.ജെ. പീറ്റർ, ജയിംസ് കോലാനി, എം.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.