kochuthrassya
കാർഷികോത്പ്പന്ന സംഭരണവിപണന കേന്ദ്രം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവ്വഹിക്കുന്നു.

ചെറുതോണി. ഇടുക്കി ആഗ്രോ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് നേതൃത്വം വഹിക്കുന്ന കാർഷികോത്പ്പന്ന സംഭരണവിപണന കേന്ദ്രം ഉദ്ഘാടനവും കർഷക കൂട്ടായ്മയും നടത്തി. കാർഷിക വിളകളുടെ സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിർവ്വഹിച്ചു. ഐ എ പി സി എൽ ചെയർമാൻ അഡ്വ ടി കെ തുളസീധരൻ അദ്ധ്യക്ഷത വഹിച്ച യോഗം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ ഉദ്ഘാടനം ചെയ്തു. ഷെയർ സർട്ടിഫിക്കറ്റുകളുടെ വിതരണം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പൗലോസ് നിർവ്വഹിച്ചു. കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ ചന്ദ്രൻകുഞ്ഞ്, പഞ്ചായത്ത് മെമ്പർ കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോയി വർഗ്ഗീസ്, കീരിത്തോട് മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് എം സി ബിജു, കേരള കർഷക യൂണിയൻ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് പെരുവിലങ്ങാട്ട്, ഐ എ പി സി എൽ മാനേജിംഗ് ഡയറക്ടർ ടോമി മാത്യു തുടങ്ങിയവർ സംസാരിച്ചു.