ഇടുക്കി : സംസ്ഥാനത്തെ സ്റ്റാർ ഹോട്ടൽ മേഖലയിലെ തൊഴിലാളികളുടെ മനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഉപസമിതിയുടെ തെളിവെടുപ്പ് യോഗം 15ന് രാവിലെ 11 ന് മൂന്നാർ പഞ്ചായത്ത് ടൗൺ ഹാളിൽ നടത്തും. തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.