കുളമാവ്: ബന്ധുക്കളോടൊപ്പം മീൻ പിടിക്കാൻ പോയ യുവാവ് ഡാമിൽ വീണ് മരിച്ചു. പൂമാല കിഴക്കേ മേത്തൊട്ടി വലിയപുരയ്ക്കൽ പരേതനായ രാമന്റെ മകൻ സന്തോഷ് (30) ആണ് മരിച്ചത്.മേസ്തിരി പണിക്കാരനായ സന്തോഷ് ചൊവ്വാഴ്ച്ച രാത്രി ബന്ധുക്കളോടൊപ്പം മീൻ പിടിക്കാൻ കുളമാവ് ഡാമിൽ പോയി .രാത്രി 12 വരെ ചൂണ്ടയിട്ട ഇവർ ഏല്ലാവരും സമീപത്തുള്ള ഒരു ഷെഡിൽ കിടന്ന് ഉറങ്ങിയതിനു ശേഷം രാവിലെ 4 ന് വീണ്ടും ചൂണ്ടയിടാൻ പോയി. നാല്പേരും നാല് സ്ഥലത്തായിട്ടാണ് ചൂണ്ടയിട്ടത് . തിരികെ പേരുമ്പോൾ സന്തോഷിനെ കാണാതായതിനെ ത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നടന്നു പോയ വഴി കാൽ വഴുതി ഡാമിൽ വീണതാവാമെന്നാണ് പൊലീസ് നിഗമനം. സന്തോഷിന് ഇടയ്ക്കിടെ തലകറക്കം വരാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.സംസ്ക്കാരം നടത്തി. മാതാവ് : തങ്കമ്മ, സഹോദരി: അമ്പിളി.