തൊടുപുഴ: കസ്റ്റഡി മരണത്തിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്നും പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച എസ്.പി ഓഫീസ് മാർച്ച് നടത്തും. ഉന്നതരുടെ അറിവോടെ നടന്ന ഈ മരണത്തിലെ കുറ്റക്കാരെ കണ്ടെത്തുംവരെ പ്രക്ഷോഭം തുടരുമെന്നും യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ്, ജനറൽ സെക്രട്ടറി സി.എം. അൻസാർ, ട്രഷറർ വി.എം. റസാഖ് എന്നിവർ പറഞ്ഞു.