ചെറുതോണി : ഇടിഞ്ഞ് വിഴുംവിധം ജീർണ്ണിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ വരകുളം അംഗൻവാടി . 29 വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടം നനഞ്ഞ് ഒലിച്ച് ഭിത്തികൾ വിണ്ട് എതു സമയവും നിലംപൊത്താറായ അവസ്ഥയിലാണ്. ഇവിടെ കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പഞ്ചായത്തിന്റെ അവഗണനയിൽ വൈദ്യുതി പോലും ഇതുവരെയും ലഭിച്ചിട്ടില്ല. അംഗൻവാടി കെട്ടിടത്തിന്റെ തറ പൊട്ടിപൊളിഞ്ഞ് കിടക്കുന്നതുമൂലം പൊടിശല്യത്താൽ ഭക്ഷണം പോലും കഴിക്കാൻ കുട്ടികൾ ബുദ്ധിമുട്ടുകയാണ്. തറയിലെ കുഴികൾ ഇപ്പോൾ ചാക്ക് ഇട്ട് മൂടിയ നിലയിൽ ആണ് ഇതിന് മുകളിലുടെ നടക്കുന്ന കുട്ടികൾ തട്ടി വീഴുന്നതും നിത്യസംഭവമാണ്. കെട്ടിടം പുതുക്കി പണിയണ.മെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പരാതികൾ നൽകിയെങ്കിലും നാളിതുവരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.റോഡിന്റെ കട്ടിങ്ങിന് മുകളിൽ സ്ഥിതി ചെയ്യുന്ന അംഗനവാടി കെട്ടിടത്തിന് സുരക്ഷാവേലി നിർമ്മിക്കണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്, അംഗൻവാടിയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ സമരം സങ്കടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ബിജി രവീന്ദ്രൻ പറഞ്ഞു.