ഇടുക്കി : രാജ്കുമാറിനെ ഉരുട്ടികൊന്ന കേസിൽ എസ്.പി. ഉൾപെടുന്ന ഉന്നത ഉദ്യോഗസ്ഥരെ മുഴുവൻ സസ്‌പെന്റ് ചെയ്ത് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് എസ്. പി. ഓഫീസ് മാർച്ച് നടത്തും.11 ന് രാവിലെ കുയിലിമലയിലെ എസ്.പി. ഓഫീസിലേക്ക് നടത്തുന്ന മാർച്ച് പൈനാവിൽ നിന്നും ആരംഭിക്കും.ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിക്കുന്ന എസ്.പി. ഓഫീസ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും. തൊടുപുഴയിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ തൊടുപുഴ പൈനാവ് റോഡരുകിലും, മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ചെറുതോണി പൈനാവ് റോഡരുകിലും ഇടണമെന്ന് സംഘാടകർ അറിയിച്ചു.