തൊടുപുഴ :ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്നോട്ട് മറിഞ്ഞു വീണു വീട്ടമ്മ മരിച്ചു .ഇളംദേശം ഈന്തുങ്കൽ പരേതനായ ശിവന്റെ ഭാര്യ സുമതി (64) യാണ്മരിച്ചത്. വ്യാഴാഴ്ച രാവിലെ 7 .30 നു കൊല്ലപ്പിള്ളിയിലുള്ള മകളുടെ വീട്ടിൽനിന്നും മരുമകനൊപ്പം ബസ് സ്റ്റോപ്പിലേക്ക് വരുന്നതിനിടയിലാണ് അപകടം. മഴയെ തുടർന്നു കുട നിവർത്തിയാണ് ബൈക്കിൽ ഇരുന്നത്. കാറ്റ് വീശിയപ്പോൾ പിന്നോട്ട് മറിഞ്ഞു വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രെവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇളംദേശം പൊതു ശ്മശാനത്തിൽ. മക്കൾ: അനു, ശ്രീകല. മരുമക്കൾ: അശ്വതി, അനിൽ.