തൊടുപുഴ : ദേശീയ നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ രാജ്യത്താകെ സംഘടിപ്പിച്ച് വരുന്ന ദേശീയ ലോക് അദാലത്ത് 13 ന് നടക്കും. ഇതിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ,​ കട്ടപ്പന,​ പീരുമേട്,​ ദേവികുളം എന്നി കോടതി കേന്ദ്രങ്ങളിൽ ലോക് അദാലത്ത് സംഘടിപ്പിക്കും. 17 ബൂത്തുകളിലായി അയ്യായിരത്തിലധികം കേസുകൾ പരിഗണിക്കും. കേസുകളിൽ നോട്ടീസ് ലഭിച്ച വ്യക്തികൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ 13 ന് രാവിലെ 10 ന് ഹാജരാകണമെന്ന് നിയമ സേവന അതോറിട്ടി ചെയർമാനും ജില്ലാ ജഡ്ജിയുമായ മുഹമ്മദ് വസിം,​ സെക്രട്ടറി/ സബ് ജഡ്ജ് ദിനേശ്.എം.പിള്ള എന്നിവർ അറിയിച്ചു.