രാജാക്കാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെയും സേനാപതി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 ന് കുത്തുങ്കൽ മിൽമ ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് ഉദ്ഘാടനം ചെയ്യും. മെമ്പർ ഡെയ്സി സൈമൺ അദ്ധ്യക്ഷത വഹിക്കും. രാജകുമാരി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ് സിംല , പൂപ്പാറ സീനിയർ മെഡിക്കൽ ഓഫീസർ ഡോ: സി.ആർ മിനി എന്നിവർ നേതൃത്വം നൽകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മേഖലാ കൺവീനർ ഡോ.എം.എസ് നൗഷാദ് അറിയിച്ചു.