rajkumar
രാജ്കുമാറിന്റെ കാലിൽ വീഴുന്ന സ്ത്രീകൾ

 വീഡിയോ വൈറലായി

രാജാക്കാട് : ഇങ്ങനെയൊന്നും ചെയ്യരുത്, എന്റെ അമ്മയുടെ പ്രായമുള്ളതല്ലേ....രാജ്കുമാറിന്റെ വിനയംകലർന്ന വാക്കുകൾ ഇപ്പോൾ വൈറലാണ്.

ഹരിതാ ഫിനാൻസിൽ വായ്പയ്ക്ക് അപേക്ഷിക്കാനെത്തിയ സ്ത്രീകൾ രാജ്കുമാറിന്റെ കാലിൽ തൊട്ടു വന്ദിക്കുമ്പോഴും ആലിംഗനം ചെയ്യുമ്പോഴുമൊക്കെ അവരെ സ്നേഹത്തോടെ നിരുത്സാഹപ്പെടുത്തുന്ന വീഡിയോ ഇപ്പോൾ സാഷ്യൽ മീഡിയയിൽ വൈറലാണ്. റിമാന്റിലിരിക്കെ ക്രരരമർദ്ദനമേറ്റ് മരിച്ച രാജ്കുമാറിനെ നിക്ഷേപകർ എത്രമാത്രം വിശ്വാസത്തിലെടുത്തുവെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ. തൂക്കുപാലത്ത് ഹരിത ഫിനാൻസിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന അവസരത്തിൽ ആരോ ഫോണിൽ പകർത്തിയതെന്ന കുറിപ്പോടെയാണ് വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്.. തങ്ങളുടെ രക്ഷകനെന്ന നിലയിൽ കണ്ട് രാജ്കുമാറിനരികിലേക്ക് സ്ത്രീകൾ തിക്കിത്തിരക്കി എത്തുന്നതും കാലിൽ തൊട്ട് വന്ദിക്കുന്നതും കരയുന്നതും ആലിംഗനം ചെയ്യുന്നതുമെല്ലാമാണ് ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. ചിലരെ രാജ്കുമാർ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നുമുണ്ട്.