തൊടുപുഴ : തൊടുപുഴ താലൂക്ക് മാർക്കറ്റിംഗ് ആന്റ് പ്രൊസസിംഗ് സൊസൈറ്റി പ്രസിഡന്റായി കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് തിരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ താലൂക്കിലെ റബ്ബർ വ്യാപാര മേഖലയിൽ കർഷക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് 1964 മുതൽ പ്രവർത്തിക്കുന്ന സംഘമാണിത്. സർക്കാർ ഹില്ലിഅക്വാ കുപ്പി വെള്ള വ്യാപാരത്തിനുള്ള ജില്ലാ ഏജൻസി, നീതി മെഡിക്കൽ സ്റ്റോർ, റബ്ബർ പാൽ സംഭരണം, ഒട്ടുപാൽ ചന്ത, കാർഷിക ഉപകരണങ്ങളുടെ ഡിപ്പോ എന്നിവ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. നീതി മെഡിക്കൽ ലാബ് ഉടൻ പ്രവർത്തനം ആരംഭിക്കും. പ്രൊഫ. എം.ജെ. ജേക്കബ്ബ് കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, ന്യൂമാൻ കോളേജ് ഹിസ്റ്ററി വിഭാഗം തലവൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.