രാജാക്കാട് : ജലനിരപ്പ് താഴ്ന്നു, അണക്കെട്ടുളോടനുബന്ച്ചുള്ള ടൂറിസം പദ്ധതികൾക്ക് ശനിദെശ.ഇതോടെ കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസം വിഭാഗത്തിന് ലക്ഷങ്ങളുടെ വരുമാനനഷ്ടം. ബോട്ടു സവാരിക്ക് തീർത്തും അപ്രാപ്യമായതോടെ ബോട്ടുകൾ കരയ്ക്ക് കയറ്റി വച്ചിരിക്കുകയാണ്.
മാട്ടുപ്പെട്ടി, കുണ്ടള, ചെങ്കുളം, ആനയിറങ്കൽ തുടങ്ങിയവായാണ് മേഖലയിലെ പ്രധാനഫെഡറൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ഇവിടങ്ങളിൽ ബോട്ടിംഗ് നിർത്തിയിട്ട് ദിവസങ്ങളായി. ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ ഡാമുകളിലെ ജലനിരപ്പ് തീർത്തും കുറഞ്ഞ് മിക്ക ഭാഗങ്ങളിലും കര തെളിഞ്ഞിരിക്കുകയാണ്. ഡാമിലേയ്ക്ക് ഒഴുകിയെത്തിയിരുന്ന പുഴയുടെ കൈവഴികൾ വറ്റിയ നിലയിലാണ്. ആനയിറങ്കലിൽ പോലും പല ഭാഗങ്ങളും ചെളിക്കുഴികളായി മാറിയിരിക്കുകയാണ്. പൊന്മുടിയിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി മാസങ്ങളായി സ്പില്ല് വേ തുറന്ന് വച്ചിരിക്കുന്നതും ഇവിടെ ജലനിരപ്പ് കുറയുന്നതിന് കാരണമായിട്ടുണ്ട്. ശംഭരണ ശേഷിയുടെ ഒരു ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഇതോടെ ബോട്ടിംഗിന്റെ സാഹസിക സുഖം ആസ്വദിക്കാൻ എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്.
വരവ് പ്രതിദിനം അരലക്ഷം
ഇരുപതോളം പേർക്ക് കയറാവുന്ന പൊൻറ്റൂൺ , സ്പീഡ് ബോട്ട്, കയാക്കിംഗ്, പെഡൽ ബോട്ട്, കുട്ട വഞ്ചി തുടങ്ങിയവയാണ് ഇവിടങ്ങളിൽ സർവ്വീസ് നടത്തിയിരുന്നത്. ശരാശരി അരലക്ഷം രൂപ ബോട്ടിങ്ങിലൂടെ മിക്ക സെന്ററുകളിലും ലഭിച്ചിരുന്നു.. ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തിയിരുന്നത് മാട്ടുപ്പെട്ടിയിലും ആനയിറങ്കലിലുമായിരുന്നു.ബോട്ട് സവാരി നിലച്ചതോടെ കേന്ദ്രങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന കച്ചവടക്കാരുംസെന്ററുകളിലെ സ്റ്റാളുകൾ വൻ തുക മുടക്കി വാടകയ്ക്ക് എടുത്തിരിക്കുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.