തൊടുപുഴ : മുത്താരംകുന്ന് കാഞ്ഞിരക്കാട്ട് (മേക്കുന്നേൽ) മത്തായി ആഗസ്തി(94) നിര്യാതനായി. ഭാര്യ: പരേതയായ റോസ മണിമലക്കുടിയിൽ കുടുംബാംഗം. മക്കൾ: ആഗസ്തി മത്തായി(റിട്ട. കെഎസ്ആർടിസി), ബെന്നി മാത്യു(റിട്ട. കെഎസ്ആർടിസി), സണ്ണി മാത്യു(കെഎസ്ആർടിസി), മേരി, പരേതയായ സിസ്റ്റർ ടെസ്സോണ, ഷേർളി (നഴ്സ്, സ്വിറ്റ്സർലണ്ട്). മരുമക്കൾ: എൽസി കുന്നേൽ (കീച്ചേരി), ബേബി കാടപറമ്പിൽ (കുറുപ്പംപടി), പരേതയായ വൽസ ചങ്കുങ്കൽ (മുതലക്കോടം), ലാൻസ് മാപ്പലകയിൽ മാലിപ്പാറ (സ്വിറ്റ്സർലണ്ട്), ആൻസി കൊച്ചുമുണ്ടൻമലയിൽ (കോലടി). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളി സെമത്തേരിയിൽ.