വെള്ളത്തൂവൽ: വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തിന് രണ്ടാം തവണയും ഐ.എസ്. ഒ അംഗീകാരം ലഭിച്ചു. മികച്ച സേവനം പൗരന്മാർക്ക് ലഭ്യമാക്കിയതിനാണ് അംഗീകാരം. പഞ്ചായത്തിലെത്തുന്നവർക്ക് കാര്യങ്ങൾ ഏറ്റവും എളുപ്പത്തിൽ നിറവേറ്റുന്നതിന് ഫലപ്രദമായി പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫീസ് സംവിധാനം ,
അംഗീകൃത ഗുണമേന്മ ഉറപ്പാക്കിയും ഗ്രാമസഭകളുടെയും മറ്റു വിവിധ അറിയിപ്പുകളും പൊതുജനങ്ങളുടെ ഫോണിൽ എത്തിക്കുന്നതിനു ഇ ഗ്ളാവ് മൊബൈൽ അപ്ലിക്കേഷൻ സൗകര്യം ഇലക്ട്രോണിക്സ് ഹാജർ ബോർഡ് സ്ഥാപിച്ച് പഞ്ചായത്തിന്റെ പ്രവർത്തനം ഊർജിതമാക്കുകയും കാര്യക്ഷമമായ ഓൺലൈൻ സർവ്വീസുകൾ ഫയൽ ട്രക്കിംഗ് സംവിധാനം
എന്നിവ നടപ്പാക്കിയതുമാണ് വീണ്ടും പഞ്ചായത്തിന് അംഗീകാരം നേടാനായത് . പഞ്ചായത്തിനെ കൂടുതൽ
പൗര സൗഹൃദമാക്കുന്നതിലേയ്ക്ക് സഹകരിച്ചതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ബിജിയും
സെക്രട്ടറി പി.കെ സതീഷ് കുമാറും അഭിനന്ദനം അറിയിച്ചു