രാജാക്കാട്: എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. 1991- 92 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളാണ് സഹായവുമായി എത്തിയത്. മാനേജർ രാധാകൃഷ്ണൻ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി സുബീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപിക വസുമതി സ്വാഗതം ആശംസിച്ചു. ഉഷാകുമാരി മോഹൻകുമാർ, ടോമി ജോസഫ്, പി.സി രവികുമാർ എന്നിവർ പങ്കെടുത്തു.