രാജാക്കാട്: മർച്ചന്റ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നജീബ് ഇല്ലത്തുപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി വി.എസ് ബിജു റിപ്പോർട്ടും ട്രഷറർ സജിമോൻജോസഫ് കണക്കും അവതരിപ്പിച്ചു. സണ്ണി പൈമ്പിള്ളിൽ,ജോസ് വഴുതനപ്പിള്ളിൽ, തങ്കച്ചൻകോട്ടയ്ക്കകം, ജെയിംസ് മാത്യു, പി .എംബേബി, കെ.ആർ വിനോദ്കുമാർ,ബേബി പുൽപ്പറമ്പിൽ, കെ.ആർ നാരായണൻ എന്നിവർ പ്രസംഗിച്ചു.