തൊടുപുഴ :ആദായനികുതി പരിധി അഞ്ചു ലക്ഷം രൂപ വരെ ഉയർത്തിയതും ചെറുകിട വ്യാപാരികൾക്കുള്ള പെൻഷൻ തുടങ്ങിയ കേന്ദ്ര ബഡ്ജറ്റിലെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി സി രാജു തരണിയിൽ പറഞ്ഞു .ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് രണ്ട് ശതമാനം റിബേറ്റ് എന്നുള്ളത് അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ളവരെ പരിഗണിക്കണം .ഇന്ധന വില വർധിപ്പിച്ചത് വിലക്കയറ്റത്തിന് കാരണമാകും .തൊടുപുഴയിൽ എയിംസ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .