ഇടുക്കി : രണ്ടാഴ്ചയായി നടന്നു വന്നിരുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല പരിപാടിക്ക് സമാപനമായി. തൊടുപുഴ എപിജെ അബ്ദുൽ കലാം സ്‌കൂളിൽ നടന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എസ്.ജി ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. കവിയും ഗാനരചയിതാവുമായ കുമാർ കെ മുടവൂർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിൽ എത്തിയ എ.പി.ജെ അബ്ദുൽ കലാം സ്‌കൂളിലെ വിദ്യാർത്ഥികളെ കഥകൾ പറഞ്ഞും നാടൻ പാട്ടുകളും കവിതകളും ആലപിച്ചും യോഗത്തിൽ സംസാരിച്ച പ്രമുഖർ കുട്ടികളെ ആവേശത്തിലാക്കി.
സമ്മേളനത്തിൽ ഉപന്യാസം, പ്രശ്നോത്തരി മത്സരവിജയികൾക്കുള്ള സർട്ടിഫിക്കററ്റും സമ്മാന വിതരണവും നിർവഹിച്ചു. എപിജെ അബ്ദുൽ കലാം സ്‌കൂളിലെ വിദ്യാർഥികൾക്കായി ജില്ലാ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നൽകിയ പോക്കറ്റ് ഡിക്ഷ്ണറിയുടെ വിതരണം ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ നിർവഹിച്ചു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ കെ.എ ബിനുമോൻ, തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. അപ്പുണ്ണി, കാൻഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തിൽ, ഡയറ്റ് സീനിയർ ലക്ചറർ മുഹമ്മദ് ഇഖ്ബാൽ, എപിജെ അബ്ദുൽ കലാം ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ യു.എൻ. പ്രകാശ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, അസിസ്റ്റന്റ് എഡിറ്റർ ബിജു എന്നിവരും സംസാരിച്ചു.