ഇടുക്കി : സംസ്ഥാന നിയമസഭ സെലക്ട് കമ്മിറ്റി പരിഗണനയ്ക്കായി അയച്ചിരുന്ന കർഷക ക്ഷേമ നിധി ബില്ലിൻമേൽ പൊതു ജനങ്ങളുടെയും കർഷക സംഘങ്ങളുടെയും അഭിപ്രായ ശേഖരണത്തിനായി ജില്ലയിലെ സമിതി അംഗങ്ങളുടെ സിറ്റിംഗ് 19 ന് രാവിലെ 11 ന് തൊടുപുഴ ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ നടത്തും. പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.