മറയൂർ: മറയൂർ ചന്ദന റിസർവ്വിൽ കാലിന് പരിക്കേറ്റ് കാട്ടുപോത്തിനെ അവശ നിലയിൽ കണ്ടെത്തി. ചിന്നാർ വന്യജീവി സങ്കേതത്തിനോട് ചേർന്ന് കരിമുട്ടിയിൽ കോരക്കടവ് ഭാഗത്താണ് പിൻകാലിന് പരിക്കേറ്റ് നടക്കാൻ കഴിയാത്ത നിലയിൽ കാട്ടുപോത്തിനെ കണ്ടത്. സമീപത്തെ കർഷകനായ ഗണേശൻ വിവരം അറിയിച്ചതിനെ തുടർന്ന് മറയൂർ റെയിഞ്ച് ഓഫീസർ ജോബ് നെരിയാംപറമ്പിൽ ഉൾപ്പെടയുള്ള വനപാലകർ എത്തി പ്രാഥമിക ചികിത്സ നൽകി.