കാഞ്ഞാർ: പ്രദേശത്ത് നിന്ന് ഹജ്ജിന് പുറപ്പെടുന്ന ഹാജിമാർക്ക് ജമാഅത്തെ ഇസ്ലാമി കാഞ്ഞാർ യൂനിറ്റിെന്റ ആഭിമുഖ്യത്തിൽ ശനിയാഴ്ച യാത്രയയപ്പ് നൽകും. വൈകിട്ട് നാലിന് ഇസ്ലാമിക് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ പി.പി. കാസിം മൗലവി അദ്ധ്യക്ഷത വഹിക്കും. എം.എം. ഷാജഹാൻ നദ്വി മുഖ്യപ്രഭാഷണം നടത്തും. ഹാഫിസ് വലിയുല്ല ഖാസിമി സംസാരിക്കും.