തൊടുപുഴ: രാജ്കുമാർ കൊലപാതക കേസിൽ ജില്ലാ മേധാവിയെ സ്ഥലം മാറ്റിയത് കൊണ്ട് പരിഹാരം ആകില്ലെന്നും കേസ് സി.ബി.ഐ അന്വോഷിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് ആവശ്യപ്പെട്ടു .ആർക്കെങ്കിലും എതിരെ തത്ക്കാലിക നടപടിയെടുത്തതു കൊണ്ട് ഇതിന് പരിഹാരമാകില്ല.

മന്ത്രിയുടെയും സ്ഥലം എംഎൽഎയുടെയും പൊലീസ് മേധാവിയുടെയും പങ്ക് പുറത്ത് വരണം . സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേരളത്തിലെ പൊലീസിന് സാദ്ധ്യമാകില്ല. അന്വേഷണം ശരിയായ ദിശയിൽ ആണെന്ന് മനസിലായൽ വഴിതിരിച്ചു വിടാനും അട്ടിമറിക്കാനും സാദ്ധ്യത ഉള്ളതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.