തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മാസംതോറും നടത്തിവരാറുള്ള ഷഷ്‌ഠിപൂജ 7 ന് രാവിലെ 7 ന് കലശത്തോടുകൂടി നടക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം കൺവീനർ ജയേഷ്.വി അറിയിച്ചു.