ചെറുതോണി; രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടകേസിൽ ഇടുക്കി എസ്.പി ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ബാബു പ്രസാദ് . ആവശ്യപ്പെട്ടു.എസ്.പി ഉൾപ്പെടെയുള്ളവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്ത് ഡിപ്പാർട്ടുമെന്റിൽ നിന്നും മാറ്റിനിർത്തി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കി ഡി.സി.സി യുടെ നേതൃത്വത്തിൽ നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. ഇ.എം ആഗസ്തി, ജോയി തോമസ്, റോയി കെ.പൗലോസ്, എസ് അശോകൻ, ശ്രീമന്ദിരം ശശികുമാർ, ജോർജ് ജോസഫ് പടവൻ, കെ.ആർ സുകുമാരൻനായർ, ജോയി വെട്ടിക്കുഴി, എം.ഡി അർജുനൻ, ടി..എസ് ബേബി, ആഗസ്തി അഴകത്ത്, എ.പി ഉസ്മാൻ, സിറിയക് തോമസ്, സേനാപതി വേണു, പി.ഡി ശോശാമ്മ, ഷാജി പൈനേടത്ത്, കെ.ജെ ബെന്നി, അരുൺ പൊടിപ്പാറ, എം.പി ജോസ്, എൻ.പുരുഷോത്തമൻ, ഷിബിലി സാഹിബ്, പി.എ അബ്ദുൾ റഷീദ്, ജോസ് അഗസ്റ്റിൻ, ടി.ജെ പീറ്റർ, സി.എസ് യശോദരൻ, കെ.ബി. സെൽവം, സി.പി കൃഷ്ണൻ, വൈ.സി സ്റ്റീഫൻ, തോമസ് മാത്യു, ജിയോ മാത്യു, എൻ.ഐ ബെന്നി, എസ്.റ്റി അഗസ്റ്റിൻ, ജി മുനിയാണ്ടി, എം.എൻ ഗോപി, ജി. മുരളീധരൻ, ജോസ് ഊരക്കാട്ട്, മനോജ് മുരളി, അനിൽ ആനയ്ക്കനാട്ട്, ജാഫർഖാൻ, എ.എം ദേവസ്യ, ബെന്നി തുണ്ടത്തിൽ, ഷാജി പുള്ളോലി, എം.എം വർഗീസ്, ഷാജഹാൻ മഠത്തിൽ, ഡി.കുമാർ, ജോർജ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.