ഇടുക്കി : പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും കേരളത്തിന് പുറത്ത് സംസ്ഥാനങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരും 2.5 ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികളിൽ നിന്നും കേന്ദ്ര സർക്കാരിന്റെ പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതര സംസ്ഥാനത്തെ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത ഫീസ് നിരക്കുകളിൽ അംഗീൃത കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ സ്ഥാപന മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മറ്റു സർട്ടിഫിക്കറ്റുകൾക്ക് പുറമെ കുടുംബ വാർഷിക വരുമാനം കാണിക്കുന്നതിന് രക്ഷകർത്താവിന്റെ പേരിലുള്ള കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, അപേക്ഷകരുടെ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ വിദ്യാർത്ഥി കോളേജിൽ അഡ്മിഷൻ ലഭിച്ച് മൂന്ന് മാസത്തിനകം സമർപ്പിക്കണം. അപേക്ഷാഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും.ജില്ലയിൽ സ്ഥിര താമസമുള്ള അപേക്ഷകർ മൂലമറ്റത്ത് പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് അപേക്ഷകൾ അയക്കണം. വിവരങ്ങൾക്ക് 04862 252003.