ഉടുമ്പന്നൂർ: എസ്.എൻ.ഡി.പി യോഗം ഉടുമ്പന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുദക്ഷിണ കുടുംബ യൂണിറ്റിന്റെ 114​ാമത് യോഗം മോഹനൻ പാറേപ്പറമ്പിലിന്റെ വീട്ടിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ടി. ഷിബു,​ സെക്രട്ടറി പി.കെ. രാമചന്ദ്രൻ,​ വൈസ് പ്രസിഡന്റ് പി.ജി. മുരളീധരൻ,​ വനിതാസംഘം പ്രസിഡന്റ് വത്സമ്മ സുകുമാരൻ,​ സെക്രട്ടറി ശ്രീമോൾ ഷിബു എന്നിവർ പങ്കെടുക്കുമെന്ന് കൺവീനർ ജിനോ വേണു അറിയിച്ചു.