വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബയോഗത്തിന്റെ എഴുപത്തഞ്ചാമത് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖാ ഓഫീസിൽ നടക്കും. ശാഖാ പ്രസിഡന്റ് അശോക് കുമാർ കെ.ആർ, സെക്രട്ടറി പി.ആർ. ശശി, കുടുംബ യോഗം കൺവീനർ തങ്കമണി വയമ്പാടത്ത് എന്നിവർ സംസാരിക്കും.