അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലൈബ്രറി ഹാളിൽ കവിയരങ്ങ് നടക്കും. ഇരുപതോളം കവികളുടെ കവിതകളുടെ ആവിഷ്കാരം നടക്കും. ലൈബ്രറി പ്രസിഡന്റ് എം.എ അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ കവിയരങ്ങിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി എം.കെ. അനിൽ,​ പ്രോഗ്രാ കോ​- ഓർഡിനേറ്റർ കെ.ആർ. സോമരാജൻ എന്നിവർ അറിയിച്ചു.