കുമളി: അഡ്വ: ഡീൻ കുര്യാക്കോസ് എം.പിക്ക് എം. പിക്ക് കുമളിയുടെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. സ്വീകരണ പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുറന്ന വാഹനത്തിൽ ചോറ്റുപാറയിൽ നിന്ന് ആരംഭിച്ച സ്വീകരണ ചടങ്ങ് ആവേശത്തോടെ ഓരോ സ്ഥലത്തുമെത്തി. യു.ഡി.എഫിന് വിജയം കൈവരിക്കാനായതിലുള്ള സന്തോഷം എം.പി പ്രവർത്തകരുമായി പങ്കുവച്ചു. തേക്കടി ടൂറിസം മേഖല, കുമളിയുടെ പൊതുവായ വിഷയങ്ങൾ എന്നിവയിൽ നല്ല ഇടപെടൽ ഉണ്ടാകുമെന്ന് എം.പി പറഞ്ഞു. അതോടൊപ്പം തന്നെ വികസനത്തിന് പ്രാധാന്യം നൽകും. കുമളി മേഖലയിൽ നടന്ന സ്വീകരണ ചടങ്ങിൽ പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.എം വർഗീസ്, കോൺഗ്രസ് കുമളി മണ്ഡലം പ്രസിഡന്റ് ബിജു ദാനിയേൽ, കേരള കോൺഗ്രസ് നേതാക്കളായ സൺസി മാത്യു, സിബി വരിക്കമാക്കൽ, മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് ഷാജി, പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, ജില്ലാ പഞ്ചായത്തംഗം കുഞ്ഞുമോൾ ചാക്കോ എന്നിവരും മറ്റു പ്രവർത്തകരും നേതൃത്വം നൽകി.