തൊടുപുഴ: അതിസമ്പന്നർക്കും കോർപ്പറേറ്റുകൾക്കും സൗജന്യം വാരി വിതറുന്നതും സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണമാക്കുന്നതുമായ രണ്ടാം മോദി സർക്കാരിന്റെ ബഡ്ജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി അലിഅക്ബർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.എം. ഹാജറ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ്, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ഹരികൃഷ്ണൻ, കെ.ജി.ഒ.എ ഏരിയാ സെക്രട്ടറി റോബിൻസൺ എന്നിവർ സംസാരിച്ചു. നെടുങ്കണ്ടത്ത് നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ജോസ് ഉദ്ഘാടനം ചെയ്തു.