തൊടുപുഴ: അഖിലേന്ത്യാതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്ത അംഗത്വ വിതരണത്തിന്റെ ഭാഗമായി ജില്ലയിലും അംഗത്വ വിതരണം തുടങ്ങി. പ്രശസ്ത ലാപ്രോസ്‌ക്കോപ്പി സർജൻ ഡോ. സോമരാജൻ മംഗലമുണ്ടക്കലിന് ബി.ജെ.പി ജില്ലാ പ്രസി‌ഡന്റ് ബിനു ജെ. കൈമൾ അംഗത്വം നൽകി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴയിലെ പ്രമുഖ വ്യാപാരിയും ഹിന്ദു എക്കണോമിക് ഫോറം തൊടുപുഴ ചാപ്ടർ മുൻ പ്രസിഡന്റുമായ മഞ്ചാനിക്കൽ മഠം രാമചന്ദ്ര അയ്യർക്ക് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം പി.എ. വേലുക്കുട്ടൻ അംഗത്വം നൽകി. ജില്ലാ മെമ്പർഷിപ്പ് ഇൻചാർജ് കെ.എസ്. അജി മുഖ്യപ്രഭാഷണം നടത്തി. കെ.എൻ. ഗീതാകുമാരി, ശശി ചാലക്കൽ, എം.എസ്. വിനയ രാജ്, കെ.പി. രാജേന്ദ്രൻ, എൻ. വേണുഗോപാൽ, ടി.എച്ച്. കൃഷ്ണകമാർ, ബി. വിജയകുമാർ എന്നിവർ സംസാരിച്ചു.