പീരുമേട്: ബി.ഡി.ജെ.എസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റി യോഗം ഇന്ന് വണ്ടിപ്പെരിയാർ മോഹനം ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് രണ്ടിന് മണ്ഡലം പ്രസിഡന്റ് അജയൻ. കെ. തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേരും. യോഗം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഗോപി മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ മണ്ഡലം ഭാരവാഹികളും പഞ്ചായത്ത് തല ഭാരവാഹികളും പങ്കെടുക്കണമെന്ന് മണ്ഡലം പ്രസിഡന്റ് അജയൻ കെ. തങ്കപ്പൻ അറിയിച്ചു.