കട്ടപ്പന: നാലുമുക്ക് പബ്ലിക് ലൈബ്രറി യുവശക്തി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന അടുക്കളത്തോട്ട മത്സരത്തിനുള്ള പച്ചക്കറി വിത്ത് വിതരണം ഇന്നു നടക്കും. പച്ചക്കറി സ്വയം പര്യാപ്തത, വിഷരഹിത പച്ചക്കറി ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഒന്നു മുതൽ മൂന്നു വരെ സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും നൽകുമെന്ന് ഭാരവാഹികളായ പി.ടി. അനന്ദു, ലിബിൻ കെ. സോമൻ, സാബു കാത്തിരത്തിങ്കൽ എന്നിവർ അറിയിച്ചു. പച്ചക്കറി വിത്ത് ആവശ്യമുള്ളവർ 8606306942, 9496460647 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.