തൊടുപുഴ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നെടുങ്കണ്ടത്ത് പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന പെൺകുട്ടികൾക്കുള്ള പ്രീ- മെട്രിക് ഹോസ്റ്റലിലേക്ക് 5 മുതൽ 10 വരെയുള്ള ക്ളാസുകളിൽ 2019-20 അദ്ധ്യയന വർഷത്തിൽ പ്രവേശനത്തിനായി പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള രക്ഷിതാക്കൾ 20 ന് മുമ്പായി നെടുങ്കണ്ടം ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 04862​- 252003.