തൊടുപുഴ : വായനാപക്ഷാചരണത്തിന്റെ താലൂക്ക് തല സമാപനം ഇന്ന് വൈകിട്ട് 3 ന് കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയിൽ നടക്കും. വായനയും സമൂഹവും എന്ന വിഷയത്തിൽ സെമിനാറും നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് അംഗം കെ.എം ബാബു ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവയിത്രി സരു ധന്വന്തരി വിഷയാവതരണം നടത്തും.