തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധ യോഗം നടത്തി. യോഗം അഡ്വ. പാർത്ഥസാരഥി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ഭീതി അകറ്റാൻ പൊലീസ് സംവിധാനത്തിന് സാധിച്ചില്ലെന്നും അന്വേഷണത്തിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും യോഗം ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് 29 ന് മെഴുകുതിരി പ്രയാണം സംഘടിപ്പിക്കുമെന്ന് അഡ്വ. പാർത്ഥസാരഥി.കെ അറിയിച്ചു.