തൊമ്മൻകുത്ത് : നാൽപ്പതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ ശിവപ്രതിഷ്‌ഠയും ഉപദേവ പ്രതിഷ്‌ഠകളും എട്ട് മുതൽ 11 വരെ നടക്കും. കാലടി ജയൻ സ്വാമിയും​ മനോജ് മേലുകാവ് തന്ത്രിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. എട്ടിന് രാവിലെ നടതുറക്കൽ,​ നിർമ്മാല്യ ദർശനം,​ ആറിന് ഗണപതി ഹോമം,​ ഉഷപൂജ,​ വിശേഷാൽ പൂജകൾ,​ 11 ന് ഉച്ചപൂജ,​ 12.30 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6.30 ന് ദീപാരാധന,​ വിശേഷാൽ പൂജകൾ,​ അത്താഴപൂജ,​ മഹാസുദർശന ഹോമം,​ ഒമ്പതിന് രാവിലെ പതിവ് പൂജകൾ,​ 12.30 ന് പ്രസാദ ഊട്ട്,​ വൈകിട്ട് നാലിന് വിഗ്രഹ ഘോഷയാത്ര,​ 6.30 ന് ദീപാരാധന,​ വിശേഷാൽ പൂജകൾ,​ 10 ന് രാവിലെ പതിവ് പൂജകൾ,​ മഹാമൃത്യുഞ്ജയ ഹോമം,​ 12.30 ന് പ്രസാദ ഊട്ട്,​ 11 ന് രാവിലെ നിർമ്മാല്യദർശനം,​ ഗണപതി ഹോമം,​ ഉഷപൂജ,​ വിശേഷാൽ പൂജകൾ,​ കലശപൂജ,​ ആവാഹനം,​ ബിംബപ്രതിഷ്‌ഠ,​ കലശാഭിഷേകം,​ 1.30 ന് മഹാപ്രസാദ ഊട്ട് എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.