ഇടവെട്ടി: ഞാളൂർ പരേതനായ വർഗീസിന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. തൊടുപുഴ മഠത്തിക്കണ്ടത്തിൽ കുടുംബാംഗം. മക്കൾ: പോൾ വർഗീസ് (ആലക്കോട് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ), ലിസി ഇടപ്പാട്ട് ആവോലി, മേഴ്‌സി മാടപ്പള്ളി കുന്നേൽ തെന്നത്തൂർ, ഷാജി വർഗീസ് (ഇടവെട്ടി ഞാളൂർ ഫ്യൂവൽസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗൺസിൽ മെമ്പർ). മരുമക്കൾ: മേരി അടയ്ക്കാപാറ കയ്യൂർ, ജോണി ഇടപ്പാട്ട് ആവോലി, ഡേവിഡ് മാടപ്പള്ളിക്കുന്നേൽ തെന്നത്തൂർ, ലൈസാ കിഴക്കേക്കര മരിയാപുരം. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ.