road

ചെറുതോണി: കടുവാക്കുഴിയിലേക്ക്കു ടിയേറ്റം നടന്നിട്ട് അര നൂറ്റാണ്ട് കഴിഞ്ഞെങ്ക3ിലും അടിസ്ഥാന സൗകര്യങ്ങളുടെ ഇന്നും ആ കാലത്തേതിൽനിന്നും മാറിയിട്ടില്ല. കഞ്ഞികുഴിയിലെ കടുവാകുഴിക്കാർക്കാണ് ഇപ്പോഴും സഞ്ചരിക്കാൻ യോഗ്യമായ റോഡ് പോലുമില്ലാത്തത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലാണ് കഞ്ഞികുഴി പഞ്ചായത്തിലെ പഴയരികണ്ടം- കടുവാകുഴി മേഖലകളിൽ കുടയേറ്റം നടന്നത്. കുടയേറ്റകാലത്തിലെ സമാന സാഹചര്യത്തിൽ തന്നെ അവികസിത മേഖലയായി തുടരുകയാണ് ഈ പ്രദേശം. ഗ്രാമത്തിന്റെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ത്രിതല പഞ്ചായത്ത് അധികാരികൾ പൂർണമായും തഴഞ്ഞു. കാർഷിക മേഖലയായ ഇവിടെ മഴക്കാലമായാൽ കൂടുതൽ ദുരിതപൂർണമാവുകയാണ് പ്രദേശവാസികളുടെ ജീവിതം. കുട്ടികൾക്ക് സ്‌കൂളിൽ പോകണമെങ്കിൽ കൂടി കിലോമീറ്ററുകൾ നടന്നു പോകണം. ചിലർ യാത്രാ സൗകര്യാർത്ഥം പ്രധാന പാതയുടെ സമീപത്തേയ്ക്ക് കുടയേറിയെങ്കിലും നിരവധി കുടുംബങ്ങൾ ഇവിടെ ഇപ്പോഴും തുടരുകയാണ്. സാമ്പത്തിക ശേഷി ഇല്ലാത്തതും കൃഷിയിടങ്ങൾ സംരക്ഷക്കേണ്ടതിനാലും പലരും ഇവിടെ തന്നെ കഴിഞ്ഞുകൂടാൻ തീരുമാനിക്കുകയായിരുന്നു.പഴയരികണ്ടം കണ്ണാടി കവലയിൽ നിന്ന് ഇടുക്കി നേര്യമംഗലം റോഡിലെ ആഡിറ്റ്ടൂവിലേക്ക് ഇറങ്ങുന്നത് ഇത് വഴിയാണ്. എന്നാൽ ഒറ്റയടി പാതയാണിത്. രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ചുമന്ന് കൊണ്ട്പോകേണ്ട അവസ്ഥയാണ്. കുറച്ച് വഴി വരെ ഓട്ടോ വരുമെങ്കിലും വഴുക്കലുള്ള പാറയിലൂടെ അതിസാഹസികമായി വേണം യാത്ര ചെയ്യാൻ.