കുമളി: പകൽ ഇതുവഴി സ്കൂൾ കുട്ടികൾ പോകും, രാത്രിയിൽ വഴി കയ്യടക്കുന്നത് മദ്യപർ. കുമളി ഗവൺമെൻറ് ഹെെസ് കൂളിലേക്ക് പോകുന്ന പഴയവഴിയാണ് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കയ്യടക്കുന്നത്..സ്കൂളിലേക്ക് പോകുന്നതിന് മറ്റെരുവഴിയുളളതിനാൽ പഴയവഴി വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത് ചുരുക്കമാണ്. കിരിങ്കലുകൾ കൊണ്ട് പണിത സ്റ്റെപ്പുകൾ ഇപ്പോൾ കാട്കയറിയ നിലയിലാണ്.അതിനാൽ രാത്രികാലങ്ങളിൽ വഴിയാത്രക്കാർ ഇതുവഴി പോകുന്നത് വിരളമാണ്. ഇത് മുതലെടുത്താണ് മദ്യപർ വെെകുന്നേരങ്ങളിൽ ഇവിടെയെത്തി മദ്യപിക്കുന്നത്. ഒരു മിനി ബാർ എന്ന നിലയിലേക്ക് ഇവിടം മാറിയിരിക്കുകയാണ്. പല സ്ഥലങ്ങളിൽനിന്ന് എത്തി പല ബാച്ചായി തിരിഞ്ഞാണ് ഇവിടെ മദ്യപാനം. സ്റ്റെപ്പുകൾ ഉള്ളതിനാൽ ഇരിക്കാനും ഗ്ളാസുകളിൽ ഒഴിക്കാനുമൊക്കെ ഏറെ സൗകര്യം മദ്യപർ മുതലെടുക്കുകയാണ്. ചിലർ ലക്കുകെട്ട് ഇവിടെ കിടുകയും ചെയ്യാറുണ്ട്.വിവിധ ബ്രാന്റിലുള്ള മദ്യക്കുപ്പികൾ ഇവിടെ ധാരാളമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാം. ഗ്ലാസുകളും വെള്ളക്കുപ്പികളും കുടികഴിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. .കഴിഞ്ഞ ദിവസം പൂവ്വവിദ്യാർത്ഥികളെത്തി ഇവിടുത്തെകാടുകൾ വെട്ടി വൃത്തിയാക്കിയിരുന്നു.അപ്പോൾ കുപ്പികളുടെ കൂമ്പാരമാണ് കാണാൻ കഴിഞ്ഞത്.