ammachikottaram

പീരുമേട്: രാജഭരണകാലത്തുള്ള അമ്മച്ചിക്കൊട്ടാരം സംരക്ഷിക്കുന്നതിനായി കൊട്ടാരം ട്രസ്റ്റ് ഭാരവാഹികളുമായി ഇ.എസ് ബിജിമോൾ എം.എൽ.എ കളക്ട്രേറ്റിൽ ചർച്ച നടത്തി.ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
ഇരുപത്തിയഞ്ചു ഏക്കറിലാണ് അമ്മച്ചി കൊട്ടാരം നിലനിൽക്കുന്നത്. സംരക്ഷണത്തിലെ അഭാവം കൊട്ടാരത്തെ ജീർണ്ണാവസ്ഥയിലാക്കിയിരിക്കുകയാണ്.ഡി.ടി.പി.സി ഈ കൊട്ടാരം ഏറ്റെടുത്താൽ ടൂറിസം മേഖലക്ക് ഇതൊരു പുത്തനുണർവായിരിക്കും.
അമ്മച്ചിക്കൊട്ടാരത്തിനു 210 വർഷത്തോളം പഴക്കമുണ്ട്. തിരുവിതാംകൂർ രാജാവിന്റെ വേനൽകാലവസതിയായിരുന്നു ഇവിടം.
യോഗത്തിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് രജിനി വിനോദ്, മെമ്പർ അന്നാരാജ് ,ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, പീരുമേട് തഹസീൽദാർ എം.കെ ഷാജി, വില്ലേജ് ഓഫീസർ ബീനാമ്മ പി.എൻ, ട്രാവൻകൂർ പാലസ് റിസോർട്ട് ഡയറക്ടർ കെ.കെ ജോർജ്ജ്, ഡിടിപി.സി പ്രതിനിധി പി. ശശിധരൻ പിള്ളെ, അഡ്വ.തോമസ് റ്റി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.