വണ്ണപ്പുറം: ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ച് മരിച്ചു. പാറേപുരയ്ക്കൽ ജോഷ്വ (ബേബി- 75) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് വണ്ണപ്പുറത്തുള്ള ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലായിരുന്നു അപകടം. അമിത വേഗതയിൽ വന്ന കാറാണ് ഇടിച്ച് തെറിപ്പിച്ചത്. ജോഷ്വ രണ്ട് വർഷം മുമ്പു വരെ മേസ്തിരി പണിക്കാരനായിരുന്നു. അസുഖബാധിതനായതിനെ തുടർന്നാണ് ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്. ഭാര്യ: അന്നമ്മ. മക്കൾ: തങ്കച്ചൻ, റോസമ്മ. മൃതദേഹം തൊടുപുഴ സ്വകാര്യ ആശുപുത്രി മോർച്ചറിയിൽ. ഇടിച്ച വാഹനം കാളിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു.