കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപക രക്ഷാകർത്തൃ സമിതിയെ തിരഞ്ഞെടുത്തു.
ലിയോ കുന്നപ്പിള്ളിൽ ( പ്രസിഡന്റ്), കെ.പി. മധുസൂദനൻ (വൈസ് പ്രസിഡന്റ്), റാണി ഷിമ്മി കുന്നത്ത് (മാതൃ സമിതി പ്രസിഡന്റ്), ശാന്തി കൃഷ്ണ കെ. ആർ. (എംപിറ്റിഎ വൈസ് പ്രസിഡന്റ്) എന്നിവരെ തിരെഞ്ഞെടുത്തു. പ്രിൻസിപ്പൽ ചെറിയാൻ ജെ കാപ്പൻ, ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ്, പിറ്റിഎ സെക്രട്ടറി റെജീന ലോറൻസ്, സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ് എന്നിവർ നേതൃത്വം നൽകി.