ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് നടക്കുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കെഎസ്ടിഎ ഇടുക്കി ഏരിയ പ്രവർത്തകയോഗം തീരുമാനിച്ചു. യോഗം കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് മുരുകൻ വി അയത്തിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോൺസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.എസ് പ്രകാശ്, ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ , എസ് പ്രദീപ്, സിന്ധു ആർ.ആർ , സുധീർ എച്ച് എന്നിവർ സംസാരിച്ചു.