തൊടുപുഴ: കേന്ദ്ര ബഡ്ജറ്റിൽ ന്യൂസ്സ് പ്രിന്റ് പേപ്പറുകൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി ചുങ്കം പിൻവലിക്കണമെന്ന് കേരളാ പ്രിന്റേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ വാർത്തകൾ അറിയിക്കാനുള്ള അവകാശം നഷ്ടപ്പെടുത്താൻ ഇടയാക്കരുത്. ആഭ്യന്തര ഉല്പാദനം കുറവായതിനാലും ഗുണമേൻമകുറഞ്ഞ പേപ്പറുകൾ മാത്രം ലഭിക്കുന്നതുകൊണ്ടും ഇറക്കുമതി അല്ലാതെ നിർവാഹമില്ല. കാലാകാലങ്ങളിൽ ഉണ്ടായിരുന്ന ഈ ആനുകൂല്യത്തിൽ മാറ്റം വരുത്തരുത് സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നവേദനം നൽകുന്നതിനും പ്രസിഡന്റ് ടോം ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗം തീരുമാനിച്ചു.സെക്രട്ടറി ജോസ് മീഡിയ, ട്രഷറർ ജോർജ് ഫൈൻ, വൈസ് പ്രസിഡന്റുമാരായ പോൾസൺ ജെമിനി, ബിനു വിക്ടറി, ജോസ് അക്ഷര, രവി എസ്.കെ.,
ബിജി കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.